Latest NewsNewsInternational

ഗ്രീസിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം

ന്യൂഡൽഹി: ഗ്രീസിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഗ്രീസിൽ ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 2 കിലോമീറ്റർ (1.2 മൈൽ) താഴെയായിരുന്നുവെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി.

റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ രേഖാപ്രകാരം 24 മണിക്കൂറിനുള്ളിൽ പ്രദേശത്ത് ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനം ആണിത്. പോർട്ട്ബ്ലെയറിൽ നിന്ന് 106 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി ഇന്ന് രാവിലെ 6.59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂമിയിൽ നിന്ന് 70 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ആഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button