KollamKeralaNattuvarthaLatest NewsNews

23 ലി​റ്റ​ർ ചാ​രാ​യ​വും 70 ലി​റ്റ​ർ കോ​ട​യും പി​ടി​കൂ​ടി : ഒ​രാ​ൾ പിടിയിൽ

അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര തു​ള​സീ​ദ​ളം ര​തീ​ഷ്ഭ​വ​ന​ത്തി​ൽ ബി​നീ​ഷി( 40 )നെ​യാ​ണ് ക​രുനാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ണാ​ഘോ​ഷം മു​ന്നി​ൽ ക​ണ്ട് വി​ൽപ​ന ന​ട​ത്തു​ന്ന​തി​നാ​യി വീ​ട്ടി​ൽ വാ​റ്റി സൂ​ക്ഷി​ച്ചി​രു​ന്ന 23 ലി​റ്റ​ർ ചാ​രാ​യ​വും 70 ലി​റ്റ​ർ കോ​ട​യുമായി ഒരാൾ അറസ്റ്റിൽ. അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര തു​ള​സീ​ദ​ളം ര​തീ​ഷ്ഭ​വ​ന​ത്തി​ൽ ബി​നീ​ഷി( 40 )നെ​യാ​ണ് ക​രുനാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​നീ​ഷി​ന്‍റെ വീ​ട്ടി​ൽ കോ​ട​യും മ​റ്റും ക​ല​ക്കി ചാ​രാ​യം വാ​റ്റു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം കി​ട്ട​യ​തി​നെ​തു​ട​ർ​ന്ന്, ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നോ​ടൊ​പ്പം വാ​റ്റു​ന്ന​തി​നു​പ​യോ​ഗി​ച്ച വ​ലി​യ പാ​ത്ര​ങ്ങ​ളും ഗ്യാ​സ് സ്റ്റൗ​വും ഉ​ൾ​പ്പെടെ പി​ടി​ച്ചെ​ടു​ത്തു.

Read Also : ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹാക്കർമാർ, ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ഈ നഗരം

കൊ​ല്ലം സി​റ്റി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ശ്രീ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജി​എ​സ്ഐ മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, ശ​ര​ത് ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, എഎ​സ്ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സിപിഒമാ​രാ​യ മ​നു​ലാ​ൽ, രാ​ജീ​വ്, സി​പി​ഒ മാ​രാ​യ മ​നോ​ജ്, ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button