Latest NewsNewsTechnology

ഹോണർ പാഡ് 8: ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത

12 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ ടാബ്‌ലെറ്റിന് നൽകിയിട്ടുള്ളത്

ഹോണർ കമ്പനിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ ഹോണർ പാഡ് 8 ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്‌ലെറ്റ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, ഹോണർ പുറത്തിറക്കിയ മറ്റ് ടാബ്‌ലെറ്റ് വേരിയന്റുമായി ഹോണർ പാഡ് 8 ന് സമാനതകൾ ഉണ്ട്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

12 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ ടാബ്‌ലെറ്റിന് നൽകിയിട്ടുള്ളത്. 2K റെസലൂഷനും 87 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതവും നൽകിയിട്ടുണ്ട്. കൂടാതെ, ചെറിയ തരത്തിലുള്ള നീല വെളിച്ചം നൽകുന്ന ടിയുവി റെയിൻലാൻഡ് സർട്ടിഫിക്കേഷന്‍, ഫ്ലിക്കർ- ഫ്രീ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ

5 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ പിന്നിലും 5 മെഗാപിക്സൽ സെൽഫി ക്യാമറ മുന്നിലും നൽകിയിട്ടുണ്ട്. 22.5 W പിന്തുണയും 7,250 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, ഹോണർ പാഡ് 8 ന്റെ ഇന്ത്യൻ വിപണി വിലയെക്കുറിച്ചുളള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button