KeralaLatest NewsNews

ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു

വീട്ടില്‍ ജപ്തി ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി

കൊല്ലം: ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായതിനാല്‍ ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. വീട്ടില്‍ ജപ്തി ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: പത്തനംതിട്ടയിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു

ശൂരനാട് തെക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയാണ് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. 2019ല്‍ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബാങ്കില്‍ നിന്ന് അജികുമാര്‍ വായ്പ എടുത്തത്. തുടര്‍ന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി. പിന്നാലെ അഭിരാമിയുടെ അമ്മയ്ക്ക് ഉണ്ടായ അപകടവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button