Latest NewsNewsTechnology

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ

സാംസംഗ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 74,999 രൂപയാണ്

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണുകളാണ് കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 60 ശതമാനം വിലക്കിഴിവാണ് ഈ സ്മാർട്ട്ഫോണുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം.

സാംസംഗ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 74,999 രൂപയാണ്. എന്നാൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 29,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ, വിവിധ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നുണ്ട്.

Also Read: മുലയൂട്ടുന്ന സമയത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ പ്രത്യേക ഇളവുകൾ ലഭ്യമാണ്. എസ്ബിഐ കാർഡുകൾക്ക് 10 ശതമാനത്തോളമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിൽ പരമാവധി 4,999 രൂപ വരെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button