KeralaLatest News

ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് സ്ത്രീയടക്കം ഹോട്ടൽ ജീവനക്കാർക്ക് നേരെ മർദ്ദനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാർ അടക്കം കടയിലെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗാൾ സ്വദേശിയായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്.

റാന്നി സ്വദേശിയായ ജിതിനാണ് ഭക്ഷണം വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്. വൈകുന്നേരം ഏഴുമണിയോടു കൂടി ജിതിനുൾപ്പെടെ റാന്നി സ്വദേശികളായ മൂന്നുപേർ കടയിലെത്തി ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു. വിഭവങ്ങൾ തയ്യാറാക്കാൻ 20 മിനിറ്റ് വേണ്ടി വരുമെന്നും കാത്തിരിക്കണമെന്നും ജീവനക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് ഭക്ഷണം എത്താതിരുന്നതോടെ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

തുടർന്ന് ഇവർ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ജീവനക്കാരും കടയിലെത്തിയവരും പരസ്പരം തമ്മിൽ തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.

ബഹളം കേട്ട് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ജിതിനും സുഹൃത്തുകളും പുറത്തേയ്ക്ക് ഓടി. ഇവരിൽ നിന്നും ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജിതിന്റെ രണ്ട് സുഹൃത്തുകളും പിന്നാലെ സ്റ്റേഷനിലെത്തി കേസ് എടുക്കാതെ ഒത്തുതീർപ്പാക്കുന്നതിനെ പറ്റി പൊലീസുമായി ചർച്ച നടത്തി. ഇരുപതിനായിരം രൂപ ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും നൽകണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button