CricketLatest NewsNewsSports

ഇവർ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!

സിഡ്നി: ടി20 ലോകകപ്പിന്റെ അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്കാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ ആതിഥേയരെന്ന നിലയില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ട്. ഇത്തവണ മികച്ച ടീം കരുത്തും ഓസ്‌ട്രേലിയക്ക് അവകാശപ്പെടാം.

ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നിവരെല്ലാം ഓസീസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ പ്രവചനങ്ങള്‍ക്കപ്പുറമാണ് ഇത്തവണത്തെ ലോകകപ്പ്. ഇതിനോടകം പല പ്രമുഖരും ടി20 ലോകകപ്പിലെ വിജയികളെ പ്രവചിക്കുകയുണ്ടായി. ഇപ്പോഴിതാ, മുന്‍ പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വസിം അക്രം ലോകകപ്പില്‍ സെമി കളിക്കുന്ന മൂന്ന് ടീമുകളെയും കറുത്ത കുതിരകളാവുന്ന ടീമിനെയും പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ മൂന്ന് ടീമുകളാണ് സെമിയിലെത്തുന്നത്. ആതിഥേയരെന്ന നിലയില്‍ ഓസ്‌ട്രേലിയ സെമിയിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഓസീസിലെ വേഗപിച്ചിനെ അവരെക്കാള്‍ നന്നായി അറിയാവുന്ന മറ്റാരുമില്ല. മികച്ച താരങ്ങളും അവര്‍ക്കുള്ളതിനാല്‍ ഓസീസ് കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.

സന്നാഹ മത്സരത്തിൽ ഓസീസിനെ തകർത്ത് ഇന്ത്യൻ തങ്ങളുടെ കരുത്ത് തെളിയിച്ചു. എന്നാൽ, സൂപ്പർ 12ലെത്തുമ്പോൾ മത്സരത്തിന്റെ ഗതി മാറിമറിയാം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് കരുത്താണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങി എടുത്തു പറയാന്‍ സാധിക്കുന്ന വലിയ താരനിരയാണ്.

ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ ആശങ്കകളേറെ. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പിന്നാലെ ദീപക് ചഹാറും പരിക്കേറ്റ് പുറത്തായിരിക്കുന്നു. നിലവിലെ മറ്റ് പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരുമാണ്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ന്യൂബോളില്‍ മികവ് കാട്ടാന്‍ താരങ്ങളുണ്ടെങ്കിലും ഡെത്ത് ഓവറിലെ തല്ലുകൊള്ളികളാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

ദക്ഷിണാഫ്രിക്കന്‍ ടീമിനെയാണ് കറുത്ത കുതിരകളെന്ന് അക്രം വിശേഷിപ്പിച്ചത്. ടീം കരുത്ത് മോശമില്ലെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ മോശം. ഇന്ത്യയോട് ടി20 പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ബി ടീമിനോട് ഏകദിന പരമ്പരയും കൈവിട്ടു. എന്നാല്‍ തീര്‍ത്തും എഴുതിത്തള്ളാവുന്ന നിരയല്ല ദക്ഷിണാഫ്രിക്കയുടേത്.

Read Also:- രായനല്ലൂർ മലകയറ്റം ഇന്ന്: ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു

ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡീകോക്ക് തുടങ്ങിയവര്‍ ബാറ്റിങ് നിരയിലുണ്ട്. ബൗളിങ് നിരയില്‍ കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍, ലൂങ്കി എന്‍ഗിഡി എന്നിവരെല്ലാമുണ്ട്. ഇവരെല്ലാം ഫോമിലേക്കെത്തിയാല്‍ ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button