CricketLatest NewsNewsIndiaSports

ദേശീയഗാനം ഏറ്റുചൊല്ലി മെൽബണിലെ ആരാധകർ: കണ്ണീർ മറയ്ക്കാനാകാതെ രോഹിത് ശർമ്മ – വീഡിയോ

കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2022 ലെ ടി20 ലോകകപ്പിൽ ഇന്ത്യ vs പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുന്നോടിയായി എംസിജിയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കണ്ണുനീർ അടക്കാനായില്ല. ഇരു ടീമുകളും ദേശീയ ഗാനത്തിനായി വരികയും ആദ്യം ദേശീയഗാനം ആലപിച്ചത് പാകിസ്ഥാനും പിന്നീട് ഇന്ത്യയും ആയിരുന്നു.

മെൽബൺ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ആരാധകർ ഒരേസ്വരത്തിൽ ദേശീയഗാനം ഏറ്റുചൊല്ലിയത് രോഹിതിന്റെ കണ്ണ് നിറയാൻ കാരണമായി. രോഹിത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. 2007 മുതൽ ട്വന്റി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യ മത്സരമാണിത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button