KeralaLatest NewsUAENewsGulf

ജാസിയെ കൈവിട്ട് അസി മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായി: ഗേ കപ്പിൾ ജാസി–അസി തല്ലിപ്പിരിഞ്ഞു

മ്യൂസിക്കൽ ഡബ് മാഷിലൂടെയും പിന്നീട് ടിക് ടോക്ക് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയരായ ജാസി–ആഷി ടീം തെറ്റിപ്പിരിഞ്ഞതായി റിപ്പോർട്ട്. ഇവർ തന്നെയാണ് തങ്ങൾ പിരിഞ്ഞെന്ന് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ അറിയിച്ചത്. ജാസിയെ കൈവിട്ട് അസി മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായെന്നാണ് ജാസി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ പരസ്പരം തല്ലുണ്ടായതായും റിപ്പോർട്ടുണ്ട്. രണ്ടുപേരും മുഖത്ത് മർദനമേറ്റ പാടുകളോടെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. തന്നിൽനിന്നു അകന്നുപോയ അസിയെ കാണാൻ അവന്റെ പുതിയ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ ഇരുവരും ചേർന്ന് തന്നെ മർദ്ദിക്കുകയായിരുന്നു ജാസി ആരോപിക്കുന്നത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി (26) എന്ന ജാസിലിന്റെയും പാലക്കാട് ഒലവക്കോട് സ്വദേശി ആഷിഖി(27)ന്റെയും സൗഹൃദ ജീവിതം പ്രവാസികൾക്കും ടിക്ടോക് പിന്തുടർന്നവർക്കും ഹരമായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ളവരായിരുന്നു ഇരുവരും. ഇവരുടെ കപ്പിൾ വിഡിയോസിന് നിരവധി ആരാധകരുണ്ടായിരുന്നു. നീണ്ട നാളത്തെ പ്രണയമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

ഏഴു വർഷം മുൻപ് നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോൾ കളിക്കാരനായിരുന്നു ആഷി. ഒരിക്കൽ ജാസിയുടെ വീട്ടിനടുത്ത് ഫുട്‌ബോൾ കളിക്കാൻ പോയപ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ദുബായിലെ ഒരു ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റായി ജാസി ജോലി ആരംഭിച്ചു. തുടർന്ന് ആഷിയെയും യു.എ.ഇയിലേക്ക് കൊണ്ടുവരികയായിരുന്നു ജാസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button