ErnakulamKeralaNattuvarthaLatest NewsNews

പോലീസുകാരനെതിരെ ലൈംഗിക അതിക്രമം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: പോലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണ് സംഭവം നടന്നത്. കമാൻഡന്റ് ജോസ് വി.ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മേലുദ്യോഗസ്ഥൻ ലൈംഗിക ആവശ്യവുമായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമീപിക്കുകയായിരുന്നുവെന്നും ആവശ്യം നിരസിച്ചപ്പോൾ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു.

സൈനികനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍ കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയും, പരിശുദ്ധ പ്രണയത്തിന്റെ പോസ്റ്റുകളും

ആക്രമണത്തിന് ഇരയായ പോലീസുകാരൻ നൽകിയ പരാതിയിലാണു നടപടി. പ്രതിസ്ഥാനത്തുള്ള സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെയും സമാന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button