CricketLatest NewsNewsSports

ടി20 ലോകകപ്പിൽ സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത!

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡ് ഓവലിലാണ് മത്സരം. ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന് മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ അഡ്‌ലെയ്ഡില്‍ മഴ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു.

അതേസമയം, തുടരെ പരാജയപ്പെടുന്ന ഓപ്പണർ കെഎൽ രാഹുലിനെ ഒഴിവാക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മുന്‍നിരയില്‍ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. രോഹിത് ശര്‍മ, രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ നാലില്‍ ഇറങ്ങും. ഹര്‍ദ്ദിക് പാണ്ഡ്യയാകും അഞ്ചാം നമ്പറില്‍.

പൂർണ കായികക്ഷമതയില്ലെങ്കിൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയ ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ടീമിലിടം നേടാനാണ് സാധ്യത. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയേക്കും.

Read Also:- നാദാപുരത്ത് വിദ്യാര്‍ഥിക്ക് നേരെ റാഗിങ്: 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

എന്നാൽ, ബംഗ്ലാദേശ് കിരീട സാധ്യതയുള്ള ടീമല്ലെന്ന് വ്യക്തമാക്കിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഇന്ത്യയെ അട്ടിമറിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. മഴകളി തടസ്സപ്പെടുത്തിയാൽ സെമി ഉറപ്പിക്കാൻ സിംബാബാ‍വെയ്‌ക്കെതിരായ അവസാന മത്സരത്തിൽ വമ്പൻ ജയവും മറ്റ് മത്സരങ്ങളുടെ ഫലവും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രതീക്ഷകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button