KeralaLatest NewsNews

ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ തട്ടിയത് ലക്ഷങ്ങള്‍

ക്രൈസ്തവ വിശ്വാസിയായ പരാതിക്കാരി ഭര്‍ത്താവിന്റെയും മകളുടെയുമുള്‍പ്പെടെ ആഭരണങ്ങളാണ് പൂജയ്ക്കായി നല്‍കിയത്

കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ 2.35 ലക്ഷം രൂപയും അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്തതായി പരാതി. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. കൊച്ചി സിറ്റി പൊലീസ് വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

Read Also: ‘പതിറ്റാണ്ടുകളായി നവോഥാന ചിന്തകളിലൂടെ കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധം ദുര്‍ബലപ്പെടുന്നു’: സുനില്‍ പി ഇളയിടം

2020 ജനുവരി മുതല്‍ അടുത്ത നാള്‍വരെ തട്ടിപ്പിന് ഇരയാക്കിയെന്നും പണവും ആഭരണവും തിരികെ ചോദിച്ചിട്ട് നല്‍കിയില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി. അയല്‍വാസിയായ 45കാരിയെ ചോദ്യംചെയ്തെങ്കിലും പണവും ആഭരണവും വാങ്ങിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി.

പരാതിക്കാരിയും 45കാരിയും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണ്. രണ്ടുവര്‍ഷം മുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് 45കാരി ഭര്‍ത്താവ് ഉടനെ മരിക്കുമെന്നും ദൈവികസിദ്ധിയുള്ള താന്‍ പൂജചെയ്ത് ദോഷംതീര്‍ക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികളും മാറുമെന്നും മകളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും വിശ്വസിപ്പിച്ചു.

അകന്നു കഴിയുകയാണെങ്കിലും ഭര്‍ത്താവ് മരിക്കുമെന്ന് കേട്ടതിന്റെ ഞെട്ടലില്‍ പരാതിക്കാരി പൂജയ്ക്ക് സമ്മതിച്ചു. പൂജ നടത്തുന്നതിനും മറ്റുമായി പലതവണയായി പണവും ആഭരണവും നല്‍കി. അകന്നു കഴിഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല.

ക്രൈസ്തവ വിശ്വാസിയായ പരാതിക്കാരി ഭര്‍ത്താവിന്റെയും മകളുടെയുമുള്‍പ്പെടെ ആഭരണങ്ങളാണ് പൂജയ്ക്കായി നല്‍കിയത്. പൂജയ്ക്കുള്ള പണത്തിനായി ലോണുമെടുത്തു. പൂജകള്‍ നടത്തുന്നുണ്ടെന്ന് പറയുന്നതല്ലാതെ പരാതിക്കാരി ഇതൊന്നും കണ്ടിട്ടില്ല. ഒരുവട്ടം ഇവര്‍ പൂജയില്‍ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ തീരാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ട് ഏറിയതോടെ ആഭരണവും പണവും തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അയല്‍വാസി കൈയൊഴിയുകയായിരുന്നു.

തുടര്‍ന്നാണ് വീട്ടമ്മ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് നേരിട്ടെത്തി പരാതി നല്‍കിയത്.
അയല്‍വാസിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റുപലരെയും സമാനമായി ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ, കൈമാറിയെന്ന് പരാതിക്കാരി പറയുന്ന സ്വര്‍ണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. പണവും സ്വര്‍ണാഭരണവും കൈമാറിയതിന് തെളിവുകളൊന്നുമില്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button