UAELatest NewsNewsInternationalGulf

നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് യുഎഇ

അബുദാബി: യുഎഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുഎഇ നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പശുവിനെ കെട്ടാൻ പോയ വയോധികന് കടന്നലിന്‍റെ കുത്തേറ്റ് ദാരുണാന്ത്യം :‌ മൂന്നു പേർക്ക് പരിക്ക്

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ച് ഡിസംബർ 3 മുതൽ 11 വരെ നടക്കുന്ന 51 -ാമത് നാഷണൽ ഡേ ഒഫീഷ്യൽ പബ്ലിക് ഷോയുടെ ടിക്കറ്റുകളുടെ വിൽപ്പനയാണ് ആരംഭിച്ചത്. യുഎഇയിലെ എല്ലാ നിവാസികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.

ടിക്കറ്റുകൾ https://uaenationalday.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്. എല്ലാ പ്രാദേശിക ടി വി ചാനലുകളിലും ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button