KeralaLatest News

കാൾ ഗേൾസിനെ അടിമകളാക്കി പീഡനം: ഇസ്‌ലാമിക മതപ്രഭാഷകന് 8658 വർഷം കഠിന തടവ്

ഇസ്താംബുൾ: തുർക്കിയിലെ വിവാദ മത പ്രഭാഷകനും കോടീശ്വരനും സെലിബ്രിറ്റിയുമായ അദ്നാൻ ഒക്തറിന് 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് അദ്നാൻ ഒക്തറിനെ തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവുംദൈർഘ്യമേറിയ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.

ഹാറൂൺ യഹ്യ എന്ന പേരിൽ കൂടി അറിയപ്പെടുന്ന 66കാരനായ ഇയാൾക്കെതിരെ ലൈംഗിക പീഡനമടക്കം നിരവധി കുറ്റങ്ങളാണ് തുർക്കി ഭരണകൂടം ചുമത്തിയിട്ടുള്ളത്. സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നു,​ മതപ്രഭാഷണത്തിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നു എന്നിവയടക്കമുള്ള നിരവധി കുറ്റങ്ങളുടെ പേരിലാണ് ശിക്ഷ. സുന്ദരികളായ കാൾ ഗേൾസിനെയാണ് ഇയാൾ തന്റെ ലൈംഗീക ആവശ്യങ്ങൾക്കായി തേടിപ്പിടിച്ച് ഇരകളാക്കി വന്നിരുന്നത്.

സൗന്ദര്യ മൽസര വേദിയിൽനിന്നും ഇയാളുടെ അനുയായിയായി എത്തിയ ഇബ്രു സിമെക് എന്ന മോഡൽ ആണ് ആദ്യമായി ഇയാൾ തന്നെ ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി ആരോപണമുയർത്തിയത്. ഇതാണ് ഹാറൂൺ യഹ്യയുടെ വീഴ്ചയുടെ തുടക്കം. സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചിരുന്ന ഇയാളുടെ കൾട്ടിൽനിന്നും പുറത്തുവരാൻ ശ്രമിച്ചപ്പോൾ പണവും സ്വാധീനവും ക്രിമിനൽ സംഘങ്ങളുടെ പിന്തുണയുമുള്ള അദ്നാൻ മോഡലിനെ വേട്ടയാടിയിരുന്നതായും അവർ പരാതിയിൽ പറഞ്ഞിരുന്നു.

ഇബ്രു സിമെക്നു പുറമെ മറ്റു നിരവധി സ്ത്രീകളും ഇയാൾക്കെതിരെ ലൈംഗിക ആരോപണം ഉയർത്തി. ആദ്യകാലങ്ങളിൽ കാര്യമായ പൊലീസ് നടപടികൾ ഇയാൾക്കെതിരെ ഉണ്ടായില്ല. എന്നാൽ, ടർക്കി സർക്കാറിനെതിരെ കലാപം നടത്താൻ ശ്രമിച്ചുവെന്ന് ആരോപണമുള്ള മതനേതാവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉണ്ടായതോടെ പൊലീസ് നടപടി തുടങ്ങി. ഇയാളുടെ കൂറ്റൻ ബംഗ്ലാവിൽ നടത്തിയ പൊലീസ് റെയ്ഡിൽ ആയിരക്കണക്കിന് ഗർഭനിരോധന ഉറകൾ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഇയാൾ അറസ്റ്റിലാവുന്നത്.

സുന്ദരിമാരെ അനുയായികളാക്കിയും ജോലിക്കാരായി വെച്ചുമാണ് ഹാറൂൺ യഹ്യ തന്റെ കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അർദ്ധ നഗ്നകളായ സ്ത്രീകളുടെ സാന്നിദ്ധ്യം എത്തിച്ച് സ്വന്തം ഓൺലൈൻ ചാനലായ എ നയൻ ചാനലിലൂടെ ആയിരുന്നു ഇയാൾ മതപ്രഭാഷണ പരിപാടി നടത്തി വന്നിരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള പരിപാടിയിൽ അ‌ദ്ധ നഗ്നകളായ സ്ത്രീകളുടെ നടുവിലിരുന്നാണ് ഇയാൾ മതപ്രഭാഷണം നടത്തി വന്നിരുന്നത്. പരിപാടി കൊഴുപ്പിക്കാൻ ഇവരുടെ മാദകനൃത്തവും ഇടയ്ക്കിടെ നടത്തുക പതിവായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button