Latest NewsNewsBusiness

സാധാരണക്കാരെയും കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കാനൊരുങ്ങി ഭാരത് ബോണ്ട് ഇടിഎഫ്, നാലാം ഘട്ടം ഇന്ന് ആരംഭിക്കും

2021 ഡിസംബറിലാണ് മൂന്നാം ഘട്ടം സംഘടിപ്പിച്ചത്

ഭാരത് ബോണ്ട് ഇടിഎഫിന്റെ നാലാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. കടപ്പത്ര വിപണിയിൽ സാധാരണക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ പ്രവർത്തനം. 2033- ൽ കാലാവധി അവസാനിക്കുന്ന ഭാരത് ബോണ്ട് ഇടിഎഫ്, ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട് എന്നീ സീരീസുകളാണ് നാലാം ഘട്ടത്തിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് കടപ്പത്ര ഇടിഎഫാണ് ഭാരത് ബോണ്ട് ഇടിഎഫ്.

ഇത്തവണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്പയ്ക്ക് പുറമേ, മൂലധനം കണ്ടെത്താനും ഭാരത് ബോണ്ട് ഇടിഎഫിലൂടെ സാധ്യമാണ്. കണക്കുകൾ പ്രകാരം, 1,000 കോടി രൂപയുടെ പ്രാഥമിക സമാഹരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ, ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ‘ഗ്രീൻ ഇഷ്യൂ’ ഓപ്ഷനിലൂടെ കൂടുതൽ കടപത്രങ്ങൾ ഇറക്കാനും സാധ്യതയുണ്ട്. ഇതിലൂടെ, 4,000 കോടി രൂപ വരെയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

Also Read: കടബാധ്യതകൾ തീരാനും സമ്പത്ത് വര്‍ദ്ധിയ്ക്കാനും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്

2021 ഡിസംബറിലാണ് മൂന്നാം ഘട്ടം സംഘടിപ്പിച്ചത്. ഈ ഘട്ടത്തിൽ 1,000 കോടി രൂപയാണ് ലക്ഷ്യമിട്ടത്. എന്നാൽ, 6,200 കോടി രൂപയുടെ സമാഹരണം ഉണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാർ 2019 ലാണ് ഭാരത് ബോണ്ട് ഇടിഎഫ് ആദ്യമായി അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button