KeralaLatest NewsNews

ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് കാലം: നക്ഷത്രവിളക്കുകളും പുൽക്കൂടുമായി വിപണി സജീവം

പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വരവായിരിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷം ലോകം വീണ്ടും ക്രിസ്മസ് ആഘോഷിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം കൂടുതലാണ്. നക്ഷത്ര വിളക്കുകളും പുൽക്കൂടും ക്രിസ്മസ് ട്രീയുമൊക്കെയായി വിപണിയും സജീവമാണ്. ക്രിസ്മസ് കേക്കുകളുടെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

Read Also: ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ സുരേന്ദ്രൻ

ക്രിസ്മസ് അപ്പൂപ്പന്റെ വേഷവിധാനങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കു വേഷം വിപണിയിൽ ലഭ്യമാണ്. 350 രൂപ മുതൽ 2500 രൂപ വരെയാണ് ഇതിന്റെ വില. അടുത്ത ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ക്രിസ്മസ് കോർണർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പേപ്പറിൽ നിർമിച്ച നക്ഷത്ര വിളക്കുകൾക്കു 30 മുതൽ 250 രൂപ വരെയാണ് വില. നിറങ്ങളുടെ വൈവിധ്യം നൽകുന്ന എൽഇഡി സ്റ്റാറിന് 100 രൂപ മുതൽ 600 രൂപ വരെയാണ് വില.

ചൂരൽ ഉപയോഗിച്ച് നിർമിച്ച പുൽക്കൂടിനും ഇത്തവണയും ആവശ്യക്കാർ ഏറെയാണ്. ഒരു തവണ വാങ്ങിയാൽ ഏതാനും വർഷം ഇതു തന്നെ ഉപയോഗിക്കാമെന്നതാണ് സവിശേഷത. 650 രൂപയാണ് ഇതിന്റെ കുറഞ്ഞ വില. 1000, 1500 രൂപയുടെ കൂടുകളും വിപണിയിൽ ലഭ്യമാണ്.

Read Also: ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നു: പരസ്യങ്ങൾക്കായി വൻ തുക ചെലവഴിക്കുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button