Latest NewsKeralaNewsInternationalGulf

പ്രവാസി സംരംഭകർക്ക് സഹായഹസ്തം: അഞ്ചു ജില്ലകളിൽ നോർക്ക-എസ്ബിഐ ലോൺ മേള

കണ്ണൂർ: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ലോൺ മേളയ്ക്ക് തുടക്കമായി. പ്രവാസി ലോൺ മേളയുടെ ഉദ്ഘാടനം എസ്ബിഐ മലപ്പുറം റീജിയണൽ ഓഫീസിൽ മലപ്പുറം എംഎൽഎ പി ഉബൈദുളള നിർവ്വഹിച്ചു. പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് കേരളത്തിന്റെ പല പുരോഗതിക്കും കാരണമെന്നും പ്രവാസികൾ തിരിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ നോർക്കയുടെ പ്രവാസി പുനരധിവാസ പദ്ധതികൾ പ്രയോജനപ്പെടുമെന്നും പി ഉബൈദുളള പറഞ്ഞു. സംരംഭക വായ്പകൾക്ക് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട് എന്നാണ് പൊതു ധാരണ. ഇതിനു മാറ്റം വരുത്തുന്നതാണ് എസ്.ബി.ഐയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും, അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു: പ്രവീണ

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായി 25,000 ത്തോളം പ്രവാസി സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഏതു തരം ബിസ്സിനസ്സാണ് ആരംഭിക്കാൻ കഴിയുക അതെങ്ങനെ വിജയിപ്പിക്കാൻ കഴിയും എന്ന് യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കിയാൽ മാത്രമേ സംരംഭങ്ങളെ വിജയത്തിലെത്തിക്കാൻ കഴിയൂ. സംരംഭകത്വത്തിലൂടെ മാത്രമേ തിരിച്ചെത്തിയ മലയാളികളായ പ്രവാസികൾക്ക് മുന്നേറാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈൻ, നോർക്ക റൂട്ട്സ് കേഴിക്കോട് സെന്റർ മാനേജർ അബ്ദുൾ നാസർ വാക്കയിൽ, എസ്ബിഐ ഏരിയ ജനറൽ മാനേജർ അജയകുമാർ, ചീഫ് മാനേജർ അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മലപ്പുറം റീജിയണൽ മാനേജർ എസ് മിനിമോൾ സ്വാഗതം പറഞ്ഞു. കണ്ണൂർ കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും ലോൺ മേളകൾ തുടങ്ങി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള.

Read Also: ‘ലയണൽ മെസ്സി അസമിലാണ് ജനിച്ചത്’: കോൺഗ്രസ് എം.പി അബ്ദുൾ ഖാലിഖിന്റെ വിചിത്ര വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button