Latest NewsNewsInternational

പാകിസ്ഥാനില്‍ ഭീകരാക്രമണത്തിന് പിന്നാലെ ഇരട്ട സ്‌ഫോടനം, കെട്ടിടങ്ങള്‍ കത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: റോഡിന് കുറുകെ സ്ഥാപിച്ച കയർ കുരുങ്ങി ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവം; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് 

ഉമര്‍ ഫാറൂഖ് ചൗക്കിലെ തിരക്കേറിയ ഷോപ്പിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. റിമോട്ട് നിയന്ത്രിത ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് സമീപത്ത് മോട്ടോര്‍ സൈക്കില്‍ സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സ്ഫോടനത്തില്‍ 13 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനങ്ങള്‍ നടത്തിയതന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ നഗരത്തിലെ നിരവധി കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്കി മര്‍വാട്ട് ഏരിയയിലെ ഖൈര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button