Latest NewsUAENewsGulf

ഗ്ലാമര്‍ വേഷത്തില്‍ പൊതുസ്ഥലത്ത് ഷൂട്ടിങ്, ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയില്‍

ന്യൂഡല്‍ഹി: ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ബോളിവുഡ് താരം ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയില്‍. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോള്‍ ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read Also: ഡിവൈഎഫ്‌ഐ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപാനം: നേതാക്കൾക്കെതിരെ നടപടി

ദുബായില്‍ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാന്‍ അനുവാദമില്ല. ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ലോകത്ത് ശ്രദ്ധേയയാണ്. അടുത്ത പ്രോജക്ടുകള്‍ക്കായി ഉര്‍ഫി ഒരാഴ്ചയായി യുഎഇയില്‍ ഉണ്ട്.

സണ്ണി ലിയോണിയും അര്‍ജുന്‍ ബിജ്ലാനിയും അവതാരകരായ സ്പ്ലിറ്റ്‌സ്വില്ല എക്‌സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉര്‍ഫി പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button