Latest NewsNewsInternationalGulfQatar

വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ

ദോഹ: രാജ്യത്തേക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ. ലോകകപ്പ് കഴിഞ്ഞതോടെയാണ് വിസാ നടപടികൾ ഖത്തർ പുനരാരംഭിച്ചത്. ഓൺ അറൈവൽ വിസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണമെന്നാണ് ഖത്തർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ‘ഇ.പിക്ക് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും’, അനധികൃത സ്വത്ത് സമ്പാദ്യമെന്ന ആരോപണവുമായി പി.ജയരാജന്‍

ഓൺ അറൈവൽ വിസയുടെ കാലാവധി 30 ദിവസമാണ്. ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നതനുസരിച്ചാണ് വിസ അനുവദിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും യാത്രാ ഏജൻസികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ സർക്കുലർ നൽകിയിട്ടുണ്ട്.

6 മാസം കാലാവധിയുള്ള പാസ്പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് (ഡിസ്‌ക്കവർ ഖത്തർ വെബ്സൈറ്റ് മുഖേന മാത്രം ബുക്ക് ചെയ്തത്) തുടങ്ങിയവ ഓൺ അറൈവൽ വിസയിൽ എത്തുന്നവരുടെ കൈവശം നിർബന്ധമാണ്. ഇനി മുതൽ എല്ലാത്തരം സന്ദർശക വിസകൾക്കും ബിസിനസ്, കുടുംബ വിസകൾക്കും പഴയതു പോലെ അപേക്ഷ നൽകണം.

Read Also: 2023 ൽ സംഭവിക്കുന്നത് അത്ഭുതം !! 9/11 ഭീകരാക്രമണം കൃത്യമായി പ്രവചിച്ച ബാബ വംഗയുടെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button