KollamKeralaNattuvarthaLatest NewsNews

പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

'എല്ലാവര്‍ക്കും ഇരിക്കാം' എന്ന പുതിയ ബോര്‍ഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊല്ലം: പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചു. ശാസ്താംകോട്ട ടൗണിലാണ് സംഭവം. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ ബോര്‍ഡ് സ്ഥാപിച്ച ആല്‍ത്തറയില്‍ പെണ്‍കുട്ടികളോടൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.

read also: അഞ്ഞൂറിലധികം ആഭരണങ്ങളും വാച്ചുകളും: ജ്വല്ലറി ആൻഡ് വാച്ച് പ്രദർശനം ഫെബ്രുവരി 20 മുതൽ

ശാസ്താംകോട്ട കോളേജ് റോഡിന് സമീപമുള്ള ആല്‍ത്തറയിലാണ് വിവാദ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ നിന്ന ആല്‍ നശിച്ചതിന് പിന്നാലെ മുറിച്ച്‌ മാറ്റിയിരുന്നു. വിളക്ക് തെളിയിക്കുകയും ഉത്സവത്തിന് ഇറക്കി പൂജ നടത്തുന്ന പതിവുള്ള ഇവിടെ നിന്നും ശിവലിംഗ രൂപത്തിലുള്ള കല്ല് കണ്ടെത്തിയതിന് പിന്നാലെ തര്‍ക്കം ഉടലെടുത്തിരുന്നു. സംഘര്‍ഷാവസ്ഥയെ തുട‌ര്‍ന്ന് കല്ല് തഹസീല്‍ദാ‌ര്‍ ഏറ്റെടുത്ത് വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്ഥലത്താണ് പെണ്‍കുട്ടികള്‍ ഇരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

കുടുംബസമേതമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതോടൊപ്പം പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞതായും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന പുതിയ ബോര്‍ഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button