NewsBeauty & Style

എണ്ണ തേച്ച ശേഷം മുടി കെട്ടിവയ്ക്കുന്ന ശീലമുള്ളവരാണോ? ഇക്കാര്യങ്ങൾ അറിയൂ

എണ്ണമയം കഴുകി കളയാൻ വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക

മുടിയുടെ ആരോഗ്യം നിലനിർത്താൻ ഭൂരിഭാഗം ആളുകളും തലയിൽ എണ്ണ തേക്കാറുണ്ട്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒട്ടനവധി എണ്ണകളും ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ, ചില ആളുകൾ മണിക്കൂറുകളോളം തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചതിനുശേഷമാണ് കുളിക്കുന്നത്. കൂടാതെ, മുടിയിഴകളിലെ എണ്ണമയം ഇല്ലാതാക്കാൻ ഷാംപൂവും ഉപയോഗിക്കാറുണ്ട്. എണ്ണ തേക്കുന്നതുമായി ബന്ധപ്പെട്ട ചില ശീലങ്ങൾ മുടിയുടെ പ്രതികൂലമായി ബാധിക്കും. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

മണിക്കൂറുകളോളം തലയിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. കൂടുതൽ സമയം മുടിയിൽ എണ്ണ തേക്കുമ്പോൾ, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മുടിയിഴകളിലും, തലയോട്ടിയിലും ഒട്ടിപ്പിടിക്കും. ഇത് ക്രമേണ മുടിയിൽ അഴുക്ക് വർദ്ധിപ്പിക്കും. കൂടാതെ, താരൻ പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായും വന്നേക്കാം. മുടിയിൽ ഏറെ നേരം എണ്ണ തേച്ചു പിടിപ്പിക്കുന്നതിനോടൊപ്പം തന്നെ, മുടിയിൽ തേക്കുന്ന എണ്ണയുടെ അളവിലും നിയന്ത്രണം വേണം.

Also Read: മോക്ഡ്രില്ലിനിടയിലെ മരണം: നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

എണ്ണമയം കഴുകി കളയാൻ വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് മുടി പെട്ടെന്ന് ഡ്രൈ ആകുകയും, മുടിയിഴകൾ പൊട്ടിപ്പോവുകയും ചെയ്യും. അതിനാൽ, വീരം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക. കൂടാതെ, എണ്ണ തേച്ച ശേഷം മുടി ടൈറ്റിൽ കെട്ടിവയ്ക്കുന്ന ശീലവും അവസാനിപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button