CricketLatest NewsNewsSports

നബി സ്ഥാനം ഒഴിഞ്ഞു: റാഷിദ് ഖാന്‍ വീണ്ടും അഫ്ഗാന്‍ ടീമിന്റെ ടി20 ക്യാപ്റ്റന്‍

ദുബായ്: അഫ്ഗാനിസ്ഥാന്‍ ടി20 ടീം ക്യാപ്റ്റനായി സ്പിന്നര്‍ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകപ്പിന് ശേഷമാണ് റാഷിദ് സ്ഥാനമൊഴിഞ്ഞത്. നേരത്തെ, അഫ്ഗാനെ നയിച്ചിട്ടുള്ള താരമാണ് റാഷിദ്. ഏഴ് വീതം ടി20യിലും ഏകദിനതത്തിലും റാഷിദ് അഫ്ഗാനെ നയിച്ചു.

അടുത്തവര്‍ഷം യുഎഇക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ റാഷിദ് സ്ഥാനം ഏറ്റെടുക്കും. ‘മുമ്പും സ്വന്തം രാജ്യത്തെ നയിച്ചുള്ള പരിചയം എനിക്കുണ്ട്. നായകസ്ഥാനം എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമാണ്. കഴിവും അടുപ്പവുമുള്ള ഒരുപാട് താരങ്ങള്‍ അഫ്ഗാനുണ്ട്. ഒത്തുരമയോടെ കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും’ റാഷിദ് പറഞ്ഞു.

ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമതുള്ള താരമാണ് റാഷിദ്. അഫ്ഗാനായി 74 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റാഷിദ് 122 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2015ല്‍ സിംബാബ്‌വെക്കെതിരേയായിരുന്നു റാഷിദിന്റെ അരങ്ങേറ്റം. ബാറ്റ്സ്മാനായും തിളങ്ങുന്ന റാഷിദ് പലപ്പോഴും നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്.

Read Also:- ‘പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കും’

41 ടി20 ഇന്നിംഗ്‌സില്‍ 328 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടം നേടുമ്പോള്‍ റാഷിദിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 92 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 112 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തി. 24 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button