NewsBeauty & Style

മുഖം തിളങ്ങാൻ ഈ ശീലങ്ങൾ പതിവാക്കൂ

ആഴ്ചയിൽ ഒരിക്കൽ മുഖം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്

തിളക്കമുള്ള മുഖം ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. മുഖത്തെ കറുത്ത പാടുകളും, മുഖക്കുരുവും ഇല്ലാതാക്കി ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ പലതരത്തിലുള്ള പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ നിരവധി ശീലങ്ങൾ നാം പതിവാക്കേണ്ടതായിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

ചർമ്മത്തിന്റെ വൃത്തി കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, ചർമ്മത്തിലെ അഴുക്ക്, അധിക എണ്ണ, മേക്കപ്പ് എന്നിവ ഒഴിവാക്കാൻ ദിവസവും രണ്ട് തവണയെങ്കിലും മുഖം വൃത്തിയാക്കണം. രാവിലെയും രാത്രിയും ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മുഖം വൃത്തിയാക്കുക. എന്നാൽ, അമിതമായി മുഖം കഴുകാൻ പാടില്ല. ഇത് ചർമ്മത്തിന്റെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യും.

Also Read: തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം, സംഘപരിവാര്‍ രാജ്യത്തെ തകര്‍ക്കുന്നു: അരുന്ധതി റോയി

ആഴ്ചയിൽ ഒരിക്കൽ മുഖം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇവ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. അതിനാൽ, ആഴ്ചയിൽ ഒരിക്കൽ സ്ക്രബ് ഉപയോഗിച്ച് മുഖം എക്സ്ഫോളിയേറ്റ് ചെയ്യുക.

അടുത്ത മാർഗ്ഗങ്ങളിൽ ഒന്നാണ് സെറത്തിന്റെ ഉപയോഗം. ചർമ്മത്തിന് അനുയോജ്യമായ
സെറം തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ചർമ്മത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടനവധി ചേരുവകൾ സെറത്തിൽ അടങ്ങിയിട്ടുണ്ട്. ആന്റി- ഏജിംഗ്, ഡാർക്ക് സ്പോട്ട് കൺട്രോൾ തുടങ്ങി നിരവധി സെറങ്ങൾ വിപണിയിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button