Latest NewsNewsBusiness

ഡി- എസ്ഐബി പട്ടികയിൽ ഇടം നേടി ഈ ബാങ്കുകൾ, കൂടുതൽ വിവരങ്ങൾ അറിയാം

പരാജയപ്പെടാൻ സാധ്യതയില്ലാത്ത, വലുപ്പം കൂടിയ ബാങ്കുകളെയാണ് ഡി- എസ്ഐബി പട്ടികയിൽ സാധാരണയായി ഉൾപ്പെടുത്തുന്നത്

ഡൊമസ്റ്റിക്- സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് (ഡി- എസ്ഐബി) പട്ടികയിൽ ഇടം നേടി സ്വകാര്യ മേഖല ബാങ്കുകളടക്കം മൂന്ന് ബാങ്കുകൾ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇവ രാജ്യത്തെ സുപ്രധാന ബാങ്കുകളായി തുടരുമെന്ന് ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

പരാജയപ്പെടാൻ സാധ്യതയില്ലാത്ത, വലുപ്പം കൂടിയ ബാങ്കുകളെയാണ് ഡി- എസ്ഐബി പട്ടികയിൽ സാധാരണയായി ഉൾപ്പെടുത്തുന്നത്. കൂടാതെ, പ്രതിസന്ധി ഘട്ടങ്ങളിൽ ഈ മൂന്ന് ബാങ്കുകൾക്കും സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്ന സൂചനയാണ് ഡി- എസ്ഐബി പദവിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനോടൊപ്പം തന്നെ വായ്പ വിപണിയിൽ ഈ ബാങ്കുകൾക്ക് അധിക സൗകര്യങ്ങളും ലഭിക്കുന്നതാണ്.

Also Read: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സം​ഘ​ർ​ഷം : കാ​പ്പ ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button