Latest NewsNewsTechnology

ചില കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം, ഏതൊക്കെയെന്ന് അറിയാം

2023 ഫെബ്രുവരി 7- ന് ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിൾ ക്രോം വി110 പുറത്തിറക്കുന്നുണ്ട്

തിരഞ്ഞെടുത്ത ഏതാനും കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിളിന്റെ ജനപ്രിയ ബ്രൗസറായ ക്രോം. റിപ്പോർട്ടുകൾ പ്രകാരം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിങ്ങനെയുള്ള കംപ്യൂട്ടറുകളിലാണ് പ്രവർത്തനം നിർത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിൻഡോസ് 7 ഇഎസ്‌യു, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോർട്ട് നിർത്തലാക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്.

2023 ഫെബ്രുവരി 7- ന് ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിൾ ക്രോം വി110 പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയിൽ പ്രവർത്തിക്കുന്ന പിസി- കളിൽ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളോ, മറ്റ് അപ്ഡേറ്റുകളോ പഴയ പതിപ്പിൽ ലഭിക്കുകയില്ല. പുതിയ പതിപ്പ് ലഭിക്കുന്നതിനായി വിൻഡോസ് 10, വിൻഡോസ് 11 ഉള്ള സിസ്റ്റം ലഭ്യമാക്കേണ്ടതായി വരുന്നതാണ്.

Also Read: സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി : സംഭവം കോതമംഗലത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button