Latest NewsNewsAutomobile

ഓട്ടോ എക്സ്പോ 2023: നൂതന ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജിയുമായി ടാറ്റ മോട്ടോഴ്‌സ്

ADAS സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹനങ്ങളാണ് പ്രദർശിപ്പിക്കുക

വാഹന നിർമ്മാണ രംഗത്ത് പുത്തൻ മാറ്റങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ്. 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ കിടിലൻ വാഹന നിര തന്നെയാണ് ടാറ്റ മോട്ടോഴ്‌സ് പ്രദർശിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ADAS സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹനങ്ങളാണ് പ്രദർശിപ്പിക്കുക. കൂടാതെ, ഹൈഡ്രജൻ- പവർ വാഹനങ്ങളും പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

ടാറ്റയുടെ എസ്‌യുവി ലൈനപ്പിൽ സഫാരി, ഹാരിയർ എന്നിവ ഉൾപ്പെടെയുളള മോഡലുകൾ ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് സൂചന. ഈ രണ്ട് എസ്‌യുവികളും ഇത്തവണ നടക്കുന്ന എക്സ്പോയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, ടാറ്റ സഫാരി ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

Also Read: ത്രൈമാസ ലാഭക്കണക്കുകൾ പുറത്തുവിട്ട് സാംസംഗ്, കൂടുതൽ വിവരങ്ങൾ അറിയാം

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങിയ ഫീച്ചറുകൾ ADAS ടെക് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവിയിൽ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇഎസ്‌സി തുടങ്ങിയവയും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button