Latest NewsKeralaNews

വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താ സമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ

മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത്. വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാരന് 200 രൂപ മുതൽ പ്രതിമാസ വർദ്ധനവുണ്ടാകും. ഇടതുപക്ഷ യോഗത്തിൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദേശം മുന്നോട്ട് വെച്ച മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ജീവിത സാഹചര്യം ദുസഹമായ സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവെക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഇനി ഒന്നിനും വിലകൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതുസർക്കാർ വിലകൂട്ടാത്തതായിട്ട് ഒന്നുമില്ലെന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ജിംനേഷ്യത്തിൽ വെച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി: പരിശീലകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button