NewsTechnology

പിക്സൽ 7 പ്രോ: പ്രധാന സവിശേഷതകൾ അറിയാം

6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ആഗോള വിപണിയിൽ വൻ ഡിമാൻഡ് ഉള്ളവയാണ് ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് പ്രീമിയം റേഞ്ചിലാണ് പിക്സൽ ഫോണുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിലടക്കം ഒട്ടനവധി ആരാധകരാണ് പിക്സൽ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. അത്തരത്തിൽ ഗൂഗിൾ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ഗൂഗിൾ പിക്സൽ 7 പ്രോ. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2കെ റെസലൂഷനും, 444 പിപിഐ പിക്സൽ ഡെൻസിറ്റിയും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം

16 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഗൂഗിൾ പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകളുടെ വിപണി വില 69,240 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button