AgricultureLatest NewsKeralaNewsBusiness

കാർഷിക മേഖലയിൽ നൂതന ആശയങ്ങൾ കണ്ടെത്താം, മാസി ഡൈനാസ്റ്റർ മത്സരം 2023- ന് തുടക്കമായി

18 വയസിനു മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രവേശന ഫീസ് ഇല്ല

കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന മാസി ഡൈനാസ്റ്റർ മത്സരം 2023- ന് ഇത്തവണ തുടക്കമായി. പ്രമുഖ ട്രാക്ടർ കമ്പനിയായ ഫെർഗൂസൺ ട്രാക്ടറുകളുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ട്രാക്ടർസ് ആൻഡ് ഫാം എക്യുമെന്‍റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ്.

മാസി ഫെർഗൂസൺ ഡൈനാട്രാക്ക് ട്രാക്ടർ ഉപയോഗിച്ച് ക്രിയാത്മകമായ ആശയത്തിലൂടെ ചലനം സൃഷ്ടിക്കാൻ സാധിക്കുന്ന കർഷകർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, അക്കാദമിക് വിദഗ്ധർ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. 18 വയസിനു മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രവേശന ഫീസ് ഇല്ല. ‘മാസി ഡൈനാസ്റ്റർ മത്സരം 2023 സബ്സെബാഡെ ഓൾ റൗണ്ടർ കി തലാഷ് സീസൺ വൺ’ എന്ന പേര് നൽകിയിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് 7.5 ലക്ഷം രൂപ വിലമതിക്കുന്ന ഫെർഗൂസൺ 241 ഡൈനാട്രാക്ക് ട്രാക്ടറാണ് സമ്മാനമായി നൽകുക. കൂടാതെ, ആദ്യ രണ്ട് റണ്ണേഴ്സ് അപ്പുകൾക്ക് 8 ഗ്രാം വീതമുള്ള സ്വർണനാണയവും ലഭിക്കും.

Also Read: അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡന ശ്രമം; അധ്യാപകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button