Latest NewsNewsIndia

ഭൂമി നമ്മുടെ അമ്മ, നാം ഭൂമിയുടെ മക്കളും: വികസനവും പ്രകൃതിയും കൈകോർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂമി നമ്മുടെ അമ്മയും നാം ഭൂമിയുടെ മക്കളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും പ്രകൃതിയും കൈകോർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. വികസനവും പ്രകൃതിയും കൈകോർക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം ഒരു പ്രതിബദ്ധതയാണ്, ഇന്ത്യയുടെ നിർബന്ധമല്ലെന്നും അദ്ദേഹം അറിയിച്ചു. എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വേൾഡ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സമ്മിറ്റിൽ വായിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയും നൂതനാശയങ്ങളിലൂടെയും വൈവിധ്യമാർന്ന നഗര വെല്ലുവിളികൾക്ക്, പ്രത്യേകിച്ച് മലിനീകരണം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് രാജ്യം. ഭൂമിയെ മാതാവായി വാഴ്ത്തിക്കൊണ്ട്, നമ്മുടെ വേദങ്ങൾ പറയുന്നു, സാർവത്രിക സാഹോദര്യത്തിന്റെ വികാരം രാജ്യത്തെയും അതിന്റെ ജനങ്ങളെയും നിരന്തരം നയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹത്തായ ഒരു സംസ്‌കാരവും ഉന്നതമായ ജീവിത പാരമ്പര്യങ്ങളുടെ തത്വശാസ്ത്രവും. പ്രകൃതിയുമായി ഇണങ്ങി, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള ശ്രമങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ തുടരുന്നത് സ്വാഭാവികമാണ്. വികസനവും പ്രകൃതിയും കൈകോർത്ത് പോകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സുസ്ഥിര വികസനം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷൻ ലൈഫ് പദ്ധതി ആരംഭിച്ചതെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read Also: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നി‍ർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button