Latest NewsNewsInternational

വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി: ഇമ്രാൻ ഖാന് അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്. ജില്ലാ സെഷൻസ് കോടതിയിലെ സിവിൽ ജഡ്ജാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഖാതൂൻ ജഡ്ജ് സെബാ ചൗധരിയെ ഭീഷണിപ്പെടുത്തി കേസുമായി ബന്ധപ്പെട്ടാണ് നടപടി.

Read Also: യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു, എവിടെയൊക്കെയെന്ന് അറിയാം

ഇമ്രാൻ ഖാൻ ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ ചില സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിന് സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

കോടതിയിൽ ഹാജരാകുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഹർജി നൽകുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കവെ, ഇമ്രാന്റെ ഹർജി കോടതി തള്ളി. മാർച്ച് 29ന് കോടതിയിൽ ഹാജരാകണമെന്നാണ് ഇമ്രാന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ഇന്ത്യൻ വിപണി കീഴടക്കാൻ നീണ്ട ഇടവേളക്കുശേഷം ‘കാമ്പക്കോള’ ബ്രാൻഡ് തിരിച്ചെത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button