Latest NewsUAENewsInternationalGulf

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു: അഞ്ചു പ്രവാസികൾ അറസ്റ്റിൽ

ഷാർജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഫിലിപ്പൈൻസ് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. നിയമപരമായ പ്രത്യാഘാതങ്ങൾ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നാണ് അറസ്റ്റിലായ പ്രവാസികളിൽ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ യുവതിയെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു: എസ്‌ഐ അബ്ദുള്‍ സമദിനെതിരെ കേസ്

എന്നാൽ, ഈ വീഡിയോയുടെ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതർ നടപടിയെടുത്തതാണെന്നും സഹോദരൻ വ്യക്തമാക്കിയതായി മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംഭവം നിരീക്ഷിച്ചു വരികയാണെന്ന് ദുബായിലെ ഫിലിപ്പൈൻസ് കോൺസുലേറ്റ് ജനറൽ അറിയിച്ചു. കേസ് ഇപ്പോഴും ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മനസിലാവുന്നതെന്ന് ദുബായ് ഫിലിപ്പൈൻസ് കോൺസുൽ ജനറൽ പറഞ്ഞു.

അറസ്റ്റിലായവർക്ക് കോൺസുലേറ്റ് നിയമസഹായം നൽകും. യുഎഇയിലെ പ്രവാസികൾ പ്രാദേശിക സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: അനുഗ്രഹം തേടിവന്ന ആൺകുട്ടിയുടെ ചുണ്ടിൽ ഉമ്മ വെച്ചു; ദലൈലാമയ്ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button