KeralaLatest NewsNews

കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ എം ജിഷമോള്‍ ജയിലിലും ഹാപ്പി

തിരുവനന്തപുരം : കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ ആയിരുന്ന എം ജിഷമോള്‍ക്ക് ജയിലിലും പരമാനന്ദമെന്ന് റിപ്പോര്‍ട്ട് . നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍  സബ് ജയിലിനോടു ചേര്‍ന്നുള്ള വനിതാ ജയിലില്‍ ആണ് ജിഷമോളെ പാര്‍പ്പിച്ചിരിക്കുന്നത്.

Read Also: ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി

കള്ളനോട്ട് കേസില്‍ അറസ്റ്റിലാകുമ്പോള്‍ കടുത്ത വിഷാദരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്നും ജിഷമോള്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യ ആശുപത്രിയിലെത്തിച്ച് ജിഷയ്ക്ക് ചികിത്സയും നല്‍കിയിരുന്നു. ചികിത്സയ്ക്കു ശേഷമാണ് ജിഷയെ മാവേലിക്കര ജയിലിലേക്കു കൊണ്ടുവന്നത്.

ചികിത്സയ്ക്ക് ശേഷം കൃത്യമായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്. മാത്രമല്ല വായനയും മുടക്കുന്നില്ല. മുടങ്ങാതെ പത്രം വായിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. മാത്രമല്ല വനിതാ പ്രസിദ്ധീകരണങ്ങളും ജയിലില്‍ വായിക്കാനായി ജിഷയ്ക്ക് ലഭിക്കുന്നുണ്ട്.

ജിഷയെ കാണാന്‍ ബന്ധുക്കളും ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. അമ്മയാണ് ജിഷയെ കാണാനായി മിക്കവാറും ദിവസങ്ങളില്‍ എത്തുന്നത്. അമ്മയുമായി ജിഷ സംസാരിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇടയ്ക്ക് ഒരു ദിവസം മകനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ജിഷ അമ്മയെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അമ്മ ജിഷയുടെ മകനുമൊത്താണു വന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു . അതേസമയം ജിഷയുടെ ഭര്‍ത്താവ് ജയിലില്‍ കാണാന്‍ വരാറില്ലെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button