KeralaLatest NewsNews

‘തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തു, നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്?’: പരിഹസിച്ച് അഞ്‍ജു

തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയെ വിമർശിച്ച നടി നിഖില വിമലിനെ പരിഹസിച്ച് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വേർതിരിവുകൾ വിവേചനമെന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നത് ശരിയല്ലെന്നും ഈ രീതി എല്ലായിടത്തും ഉണ്ടെന്നുമായിരുന്നു ഫാത്തിമ തഹ്‌ലിയ പറഞ്ഞത്. ഫാത്തിമയുടെ ഈ പ്രസ്താവനയെ പരിഹസിച്ച് അഞ്‍ജു പാർവതി രംഗത്ത്. ബിരിയാണി സ്വർണ്ണ പാത്രത്തിൽ വിളമ്പിയാലും, മണ്ണിൽ കുഴി കുത്തി വിളമ്പിയാലും ബിരിയാണി തന്നെയല്ലേ എന്ന ചിന്താഗതിയുള്ള ഇതുങ്ങൾക്ക് തങ്ങൾ അനുഭവിക്കുന്നത് വിവേചനമാണ് എന്ന് പോലും തിരിച്ചറിയാനാവാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.

‘വിവേചനം കണ്ടാൽ അത് വിവേചനമാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവം വേണം. അല്ലാതെ അവിടെ മതവും വിശ്വാസവും കൊണ്ടു വന്ന് മെഴുകരുത്. മസ്ജിദിലെ രീതികളെ കുറിച്ചോ അവിടുത്തെ സ്ത്രീ പ്രവേശനത്തെ കുറിച്ചോ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചോ ഒന്നുമല്ല നിഖില പറഞ്ഞത്. തുല്യതയ്ക്ക് വനിതാ മതിൽ കെട്ടിയ കേരളത്തിൽ ഇന്നും തുടർന്നുപ്പോരുന്ന ഒരു മോശം വേർതിരിവിനെ കുറിച്ചാണ് അവർ പറഞ്ഞത്. എൻ്റെ കാലിലെ ചങ്ങല, എൻ്റെ സ്വാതന്ത്ര്യം. അതിന് നിനക്കെന്താ എന്ന ആറ്റിറ്റ്യൂഡ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അലങ്കാരമായി കൊണ്ടു നടക്കുന്ന ഇവരൊക്കെയാണ് വനിതാ ലീഗിൻ്റെ ഐശ്വര്യം’, അഞ്‍ജു കുറിച്ചു.

അഞ്‍ജു പാർവതിയുടെ കുറിപ്പ് ഇങ്ങനെ;

വിവേചനമാണെങ്കിൽ ഭക്ഷണത്തിലും അത് കാണണ്ടേ?; സ്ത്രീയ്ക്കും പുരുഷനും നൽകുന്നത് ഒരേ ഭക്ഷണം. വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ല; ഫാത്തിമ തഹ്ലിയ.
ആഹാ! മികച്ച ന്യായീകരണം…
പന്തിഭോജനം എന്താണെന്നും എന്തിനായിരുന്നുവെന്നും ഈ കൊച്ചിന് വല്ല ബോധവും ഉണ്ടോ ആവോ? ഒരേ ചെമ്പ് പാത്രത്തിൽ വച്ചുണ്ടാക്കിയ കഞ്ഞി വെള്ളി പാത്രത്തിൽ തമ്പ്രാന് ഊട്ടുപ്പുരയ്ക്കുള്ളിലും അടിയാന്മാർക്ക് കുഴി കുത്തി പാളയിലും വച്ചു കൊടുക്കുന്നത് വിവേചനമല്ലെങ്കിൽ ഇതും അല്ല.
ബിരിയാണി സ്വർണ്ണ പാത്രത്തിൽ വിളമ്പിയാലും, മണ്ണിൽ കുഴി കുത്തി വിളമ്പിയാലും ബിരിയാണി തന്നെയല്ലേ എന്ന ചിന്താഗതിയുള്ള ഇതുങ്ങൾക്ക് തങ്ങൾ അനുഭവിക്കുന്നത് വിവേചനമാണ് എന്ന് പോലും തിരിച്ചറിയാനാവാത്തതാണ് ഏറ്റവും വലിയ ദുരന്തം.. ആ ടീമുകളാണ് വനിതാ ലീഗിനെ നയിക്കുന്നത്.
തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തുവിന് ഇതേ ചിന്താഗതിയാണെങ്കിൽ നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്? ഭരണഘടനയിൽ വിവേചനമെന്നതിനെ define ചെയ്തിരിക്കുന്നത് എന്തെന്ന് പോലും അറിയാത്ത വനിതാ ലീഗ് നേതാവിന് തൻ്റെ Graduation ceremony ക്ക് സ്റ്റേജിൽ വച്ചല്ലാതെ സ്റ്റേജിന് പിറകിൽ വച്ച് സർട്ടിഫിക്കറ്റ് നല്കിയാൽ വാങ്ങുമായിരുന്നുവോ? സ്റ്റേജിൽ വച്ചായിരുന്നാലും പിന്നാമ്പുറത്ത് വച്ചായിരുന്നാലും കിട്ടുന്നത് ഒരേ സർട്ടിഫിക്കറ്റ് അല്ലേ എന്ന ലോജിക് അപ്പോൾ തോന്നുമോ?
വിവേചനം കണ്ടാൽ അത് വിവേചനമാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവം വേണം. അല്ലാതെ അവിടെ മതവും വിശ്വാസവും കൊണ്ടു വന്ന് മെഴുകരുത്. മസ്ജിദിലെ രീതികളെ കുറിച്ചോ അവിടുത്തെ സ്ത്രീ പ്രവേശനത്തെ കുറിച്ചോ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചോ ഒന്നുമല്ല നിഖില പറഞ്ഞത്. തുല്യതയ്ക്ക് വനിതാ മതിൽ കെട്ടിയ കേരളത്തിൽ ഇന്നും തുടർന്നുപ്പോരുന്ന ഒരു മോശം വേർതിരിവിനെ കുറിച്ചാണ് അവർ പറഞ്ഞത്. അത്തരമൊരു വിവേചനം മാറ്റിയത് കൊണ്ട് മതത്തിനോ വിശ്വാസത്തിനോ എന്ത് ഹാനിയാണ് സംഭവിക്കുക?
എൻ്റെ കാലിലെ ചങ്ങല, എൻ്റെ സ്വാതന്ത്ര്യം. അതിന് നിനക്കെന്താ എന്ന ആറ്റിറ്റ്യൂഡ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അലങ്കാരമായി കൊണ്ടു നടക്കുന്ന ഇവരൊക്കെയാണ് വനിതാ ലീഗിൻ്റെ ഐശ്വര്യം.!

shortlink

Related Articles

Post Your Comments

Related Articles


Back to top button