KeralaLatest NewsNews

‘അശ്വതി അച്ചു’ അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ 68 കാരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്.

തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ അശ്വതി അച്ചുവാണ് തിരുവനന്തപുരത്ത് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.

read also: ജനാധിപത്യം അപകടത്തിൽ: ആർഎസ്എസിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ 68 കാരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ മുൻപ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് ‘അശ്വതി അച്ചു’

shortlink

Related Articles

Post Your Comments

Related Articles


Back to top button