Latest NewsNewsIndia

20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ലഭിക്കുന്നത് വെറും 30 രൂപ! പ്രതിഷേധവുമായി കർഷകർ രംഗത്ത്

ഒരു പെട്ടി തക്കാളിയുടെ ഉൽപാദന ചെലവ് 45 രൂപയാണ്

വിപണിയിൽ തക്കാളിക്ക് മികച്ച വില ലഭിക്കാത്തതോടെ പ്രതിഷേധവുമായി കർഷകർ രംഗത്ത്. വലിയ തോതിൽ തക്കാളികൾ റോഡിൽ ഉപേക്ഷിച്ചാണ് കർഷകർ പ്രതിഷേധം നടത്തുന്നത്. നാസിക്കിലെ അഗ്രികൾച്ചർ പ്രോഡക്റ്റ്സ് കമ്മിറ്റി മാർക്കറ്റിൽ വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ വൻ തോതിൽ തക്കാളികൾ വഴിയിൽ ഉപേക്ഷിച്ചത്. 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് വെറും 30 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഉൽപാദന ചെലവ് കൂടുതലായ സാഹചര്യത്തിൽ ഇത്രയും കുറഞ്ഞ വില അംഗീകരിക്കാൻ സാധിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

മുൻ വർഷം ഇതേ കാലയളവിൽ 20 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 800 രൂപ ലഭിച്ച സാഹചര്യത്തിലാണ് ഈ വർഷം 30 രൂപ ലഭിച്ചത്. ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ വിതരണത്തിൽ ഉണ്ടായ വർദ്ധനവാണ് നിരക്ക് കുത്തനെ കുറയാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരു പെട്ടി തക്കാളിയുടെ ഉൽപാദന ചെലവ് 45 രൂപയാണ്. ഇതോടെ, 15 രൂപ നഷ്ടത്തിൽ മാർക്കറ്റിൽ വിൽക്കേണ്ട സാഹചര്യമാണ് കർഷകർക്ക് ഉണ്ടായത്. ഇത് അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് കർഷകർ ശക്തമായി പ്രതികരിച്ചത്. ഒരു ഏക്കറിന് 65,000 രൂപ മുതൽമുടക്കിയ ശേഷമാണ് കർഷകർ തക്കാളി കൃഷി ചെയ്യുന്നത്.

Also Read:വികസന കുതിപ്പിലേക്ക് ഗുജറാത്ത്, കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button