Latest NewsNewsBusiness

റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേയുമായി ചേർന്നാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്

വിവിധ മേഖലകളിലുള്ള ഇടപാടുകൾക്ക് ഇന്ന് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. മുൻപ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മാത്രമാണ് യുപിഐ ഇടപാടുകൾ നടത്താൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുവദിച്ചിരുന്നത്. എന്നാൽ, സ്വീകാര്യത വർദ്ധിച്ചതോടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകൾ നടത്താനുള്ള അവസരവും അടുത്തിടെ ഒരുക്കിയിരിക്കുകയാണ്.

യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേയുമായി ചേർന്നാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. കടകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ വ്യാപാരിയുടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും. ഡെബിറ്റ് കാർഡ് പോലെ തന്നെ ക്രെഡിറ്റ് കാർഡ് കൈവശം ഇല്ലാതെയും ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്. നിലവിൽ, ആക്സിസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് അടക്കമുള്ള ബാങ്കുകൾ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നുണ്ട്. ഈ സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പരിചയപ്പെടാം.

  • ആദ്യം സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക
  • സെറ്റിംഗ്സ് മെനു ടാപ്പ് ചെയ്യുക
  • ‘Setup payment method’ ടാപ്പ് ചെയ്ത ശേഷം ‘Add Rupay Credit card’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ക്രെഡിറ്റ് കാർഡിലെ അവസാന ആറക്ക നമ്പറും കാലാവധി തീരുന്ന തീയതിയും രേഖപ്പെടുത്തുക
  • പ്രൊഫൈലിലെ RuPay credit card on UPI’ ടാപ്പ് ചെയ്ത് ആക്ടിവേറ്റ് ചെയ്യുക
  • റുപേ ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്ക് തിരഞ്ഞെടുക്കുക
  • യുപിഐ പിൻ സെറ്റ് ചെയ്യുക
  • തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താം

Also Read: വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button