Latest NewsKeralaNewsInternational

എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റിലെ സൗജന്യ ഭക്ഷണം നിർത്തലാക്കരുത്: ടാസ്‌ക്

തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിൽ നിലവിലുണ്ടായിരുന്ന സൗജന്യ ലഘു ഭക്ഷണം നിർത്തലാക്കിയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ ടാസ്‌ക് (Travel and tours Agents Survival Keralites). ഇക്കാര്യം സംബന്ധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ്ങിന് ടാസ്‌ക് നിവേദനം നൽകി.

യാത്രയുടെ മൂന്നും ,നാലും മണിക്കൂർ മുൻപ് എയർപോർട്ടിലെത്തി നാലും, അഞ്ചും മണിക്കൂർ ഫ്ളൈറ്റ് യാത്ര ചെയ്യേണ്ടുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളുടെയും, അവരുടെ കുടുംബങ്ങളുടെയും യാത്രകൾക്ക് ആശ്രയമായ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഈ തീരുമാനം പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നതാണെന്നും ഇത് ഉടൻ പിൻവലിക്കണം എന്നും ടാസ്‌ക് ജനറൽ സെക്രട്ടറി ജുബൈർ സി കെ ആവശ്യപ്പെട്ടു.

Read Also:  ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകർച്ചവ്യാധി പ്രതിരോധ അവലോകനം നടത്തും: ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button