Latest NewsNewsLife StyleHealth & Fitness

മുട്ടുവേദനയ്ക്ക് പരിഹാരമായി വീട്ടില്‍ തന്നെ പരീക്ഷിക്കാൻ ഇതാ ചില വഴികൾ

മുട്ടുവേദന പലപ്പോഴും വളരേയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. നടക്കാന്‍ പോലും ബുദ്ധിമുട്ടാക്കുന്ന വിധത്തില്‍ ഈ വേദന വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വഷളാകുകയും ചെയ്യും. കാത്സ്യം കുറവു കൊണ്ടു കാല്‍മുട്ടുകള്‍ ദുര്‍ബലമാകുന്നതും ഈ ഭാഗത്തേറ്റ പരിക്കുകളും വാതവുമെല്ലാം കാല്‍മുട്ടു വേദനയ്ക്കുള്ള കാരണങ്ങളാണ്. നടക്കാന്‍ പോലുമാകാത്ത വിധത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നവുമാണിത്.

Read Also : ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ: യാത്രക്കാർ പെരുവഴിയിലായി

യാതൊരു ദോഷവും വരുത്താത്ത, നമുക്കു തന്നെ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. മുട്ടുവേദന മാറാന്‍ തികച്ചും സ്വാഭാവിക പരിഹാരങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക പരിഹാരങ്ങള്‍. ഇത്തരത്തില്‍ പെട്ട ഒന്നാണ് ഒലീവ് ഓയിലും നാരങ്ങയും യൂക്കാലി ഇലകളും ചേര്‍ത്തുള്ള ഒരു പ്രത്യേക വിദ്യ.

ഒലീവ് ഓയില്‍ മുട്ടുവേദനയ്ക്ക് ഏറെ നല്ലതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. എല്ലുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് എല്ലുകള്‍ ഉരസുന്നതു തടയാനും സഹായിക്കും. ഇതിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണമുണ്ട്. അതായത്, വീക്കം തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button