Latest NewsNewsIndia

ഡൽഹിയിൽ സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി 

ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരായായി. സുഹൃത്തിനൊപ്പം വീടിന് സമീപത്ത് പാർക്കിലിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹി ഷാബാദ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരെ ഉൾപ്പെടെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

അക്രത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button