KeralaLatest NewsNews

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

എറണാകുളം: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വടക്കൻ പറവൂരിലാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തൊമ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയ പാതയിൽ പറവൂർ ചിറ്റാറ്റുക്കര ആലുമവിലായിരുന്നു അപകടം ഉണ്ടായത്.

Read Also: ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി ഇൻഡിഗോ! ബുക്കിംഗ് ഉടൻ ആരംഭിക്കും

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കൊടുങ്ങല്ലൂരിൽ നിന്ന് പറവൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസുമായാണ് കെഎസ്ആർടിസി കൂട്ടിയിടിച്ചത്. പരിക്കേറ്റതിൽ ഒമ്പത് പേരെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also: വന്ദേ ഭാരതിന് പിന്നാലെ ‘നോൺ എസി വന്ദേ സാധാരൺ’ ട്രെയിനുകളും എത്തുന്നു, സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button