Latest NewsNewsIndia

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് ഇനിയും തുടരും! തീയതി വീണ്ടും ദീർഘിപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും ദീർഘിപ്പിച്ചു. മണിപ്പൂരിലെ അന്തരീക്ഷം കലുഷിതമായ സാഹചര്യത്തിൽ ഈ മാസം അഞ്ച് വരെയാണ് ഇന്റർനെറ്റ് നിരോധനം തുടരുക. അതേസമയം, സ്കൂളുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാ ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മണിപ്പൂരിൽ ആഭ്യന്തര കലാപം ആരംഭിച്ചത് മുതൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കുന്നതാണ്. മെയ് 3 മുതലാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും, പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Also Read: മദ്യലഹരിയിൽ യുവതി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി: കോൺസ്റ്റബിളിന്റെ മീശ പിഴുതെടുക്കാൻ ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button