KeralaLatest NewsNews

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത! ഈ ആഴ്ച അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നു പോയിരിക്കുന്നത്

ജൂണിൽ നിരാശ നൽകിയ കാലവർഷം ജൂലൈ മാസത്തോടെ കനക്കാൻ സാധ്യത. ഇത്തവണ അൽപം വൈകിയാണ് കേരളത്തിൽ കാലവർഷം എത്തിയതെങ്കിലും, പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നു പോയിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഏകദേശം 60 ശതമാനത്തിന്റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായിരിക്കുന്നത്. ജൂണിൽ നിരാശ നൽകിയെങ്കിലും ജൂലൈയോടെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

സംസ്ഥാനത്ത് നാളെ മുതൽ തുടർച്ചയായ ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ തുടർന്നേക്കാം. അതിനാൽ, ഈ ആഴ്ച വിവിധ ജില്ലകൾക്ക് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, ജൂലൈ മൂന്നിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, നാലാം തീയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

Also Read: ഐശ്വര്യവും സമാധാനവും കൊണ്ടുവരാൻ വെളുത്ത വിനായക വിഗ്രഹം: വിഗ്രഹം വെക്കുന്നതിനും നിയമങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button