KeralaLatest NewsNews

ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തുന്നത് ഖേദകരം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നാക്, എൻഐആർഎഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന ഗ്രേഡും എൻഐആർഎഫ് റാങ്കിങ്ങും നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also: ഫിനാലേയ്ക്ക് മണിക്കൂറുകൾ മാത്രം!! ബിഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്ത്, പ്രഖാപിച്ച് മോഹൻലാല്‍

നാക് അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് സർവകലാശാലകൾക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങിൽ ഏഷ്യയിൽ 95-ാം സ്ഥാനം എം ജി സർവകലാശാല നേടിയെന്ന് ആർ ബിന്ദു വ്യക്തമാക്കി.

നാക് എ പ്ലസ് പ്ലസ് നേടിയ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും എ പ്ലസ് നേടിയ 31 സ്ഥാപനങ്ങളും കേരളത്തിലുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ 42 എണ്ണം കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിലാണ്. അഭിമാനകരമാണ് ഈ നേട്ടങ്ങളെല്ലാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സർവെ റിപ്പോർട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥി – അധ്യാപക അനുപാതത്തിൽ ആദ്യസ്ഥാനങ്ങളിലാണ് കേരളമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

Read Also: സ്വന്തമായി യാതൊരു ഉറപ്പുമില്ലാത്തവരാണ് പുതിയ ഉറപ്പുകളും പദ്ധതികളുമായി നിങ്ങളുടെ അടുക്കല്‍ വരുന്നത്: പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button