Latest NewsNewsInternational

മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ

പീഡനം, കൊലപാതകം, മതനിന്ദ, മതപരമായ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക എന്നിവയ്ക്കും വധശിക്ഷ

ടെഹ്റാന്‍ : കഴിഞ്ഞ ആറുമാസത്തിനിടെ ഇറാന്‍ കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യുമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206 പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കാണ് തൂക്കിലേറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ വധിച്ചവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ വരെ 36 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാന്‍.

Read Also:വിമാനത്തില്‍ കേരളത്തിലെത്തി മോഷണം, വിമാനത്തിൽ തന്നെ തിരികെ യാത്ര: ആന്ധ്രാ സ്വദേശി വിമാനത്താവളത്തിൽ വച്ച് പിടിയില്‍

582 ജീവനുകളെയാണ് 2022-ല്‍ ഇറാന്‍ തൂക്കിലേറ്റിയത്. 2015-ന് ശേഷം ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയ വര്‍ഷമായിരുന്നു 2022. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് ഭരണകൂടം പലപ്പോഴും തൂക്കുകയറിനെ കാണുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയാണ് പലപ്പോഴും കൊന്നൊടുക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലുന്നവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 126 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 20 ശതമാനത്തോളം വധശിക്ഷ നടപ്പാക്കിയത് സുന്നി ബലൂച് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെയാണെന്നും പേര്‍ഷ്യന്‍ വംശജരല്ലാത്തവര്‍ക്കെതിരെയാണ് അധികവും ശിക്ഷയ്ക്ക് ഇരയാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 സെപ്റ്റംബറിലാണ് ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ സര്‍ക്കാരിന്റെ മതപോലീസ് 21-കാരി മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. യുവതി കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി നിരവധി പേരെയാണ് ഭരണകൂടം കൊന്ന് തള്ളിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. പൊതുവിടത്തില്‍ സംസാരിക്കുന്നതിനും സമ്മേളിക്കുന്നും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. വധശിക്ഷയ്ക്ക് പുറമേ ആയിരങ്ങളെയാണ് ചാട്ടവാറടിയ്ക്ക് വിധേയരാക്കുന്നത്.

പീഡനം, കൊലപാതകം, മതനിന്ദ, മതപരമായ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക, ഹിജാബ്, ബുര്‍ഖ തുടങ്ങിയവ ധരിക്കാതെ പുറത്തിറങ്ങുക, പുരുഷന്മാര്‍ ഇല്ലാതെ പുറത്തിറങ്ങുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് കടുത്തശിക്ഷ നടപ്പിലാക്കുന്നത്. ഇറാനിലെ ഇസ്ലാമിക് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയാണ് രാജ്യത്ത് ഇത്തരം നിയമങ്ങള്‍ സൃഷ്ടിച്ചത്. നിരവധി അന്താരാഷ്ട്ര സംഘടനകളാണ് ഇതിനെ അപലപിച്ച് രംഗത്ത് വന്നിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button