Latest NewsIndiaNews

അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് മാസം 2750 രൂപ പെന്‍ഷന്‍!! പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്കും പെന്‍ഷന്‍

ചണ്ഡീഗഡ്: അവിവാഹിതരായ യുവതീയുവാക്കള്‍ക്കും പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചത്.

read also: കേരളത്തില്‍ ബിജെപിയ്ക്ക് വളരാനാകില്ല, സിപിഎം നിലപാടുള്ള പാര്‍ട്ടി: മൂന്നാംതവണയും പിണറായി ഭരിക്കുമെന്ന് ഭീമന്‍ രഘു

’45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാസം 2750 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’- എന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, 40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്കും സമാനമായ പെന്‍ഷന്‍ അനുവദിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവർ ആയിരിക്കണം പെന്‍ഷനായി അപേക്ഷിക്കേണ്ടവർ. ഈ അനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button