Latest NewsNewsBusiness

കിടിലം ഡിസൈനിൽ റെഡ്മി 12 എത്തുന്നു, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം

90 ഹെർട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ്

സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് റെഡ്മി. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റെഡ്മി 12 സ്മാർട്ട്ഫോണുകളാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മികച്ച ക്യാമറ സജ്ജീകരണത്തിനോടൊപ്പം, ഫ്ലാഗ്ഷിപ്പ് ഡിസൈനാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി 12 ഓഗസ്റ്റ് ഒന്നിനാണ് ലോഞ്ച് ചെയ്യുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.79 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാർട്ട് ഫോണുകൾക്ക് നൽകാൻ സാധ്യത. 90 ഹെർട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ്. കരുത്തുറ്റ ഹീലിയോ ജി88 ചിപ്സൈറ്റിലാണ് ഇവയുടെ പ്രവർത്തനം. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടാവുക. പ്രീമിയം ഡിസൈനിൽ എത്തുന്ന റെഡ്മി 12 സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വില വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: ഇന്ത്യയുടേത് മതേതര ഭരണഘടന, ഇത് ലോകത്തിന് മാതൃക: മുസ്ലിം വേള്‍ഡ് ലീഗ് മേധാവി അബ്ദുള്‍കരീം അല്‍-ഇസ

shortlink

Related Articles

Post Your Comments

Related Articles


Back to top button