Latest NewsNewsSpirituality

രാമായണ മാസാചരണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

അധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്റെ കഥയാണ്

വീണ്ടുമൊരു രാമായണ മാസം കൂടി വരവായി. കർക്കിടക മാസത്തെയാണ് നാം രാമായണ മാസമായി ആചരിക്കുന്നത്. ഒട്ടനവധി ധാർമിക മൂല്യങ്ങളെ മുറുകെ പിടിച്ചിട്ടുള്ള രാമായണ പാരായണം കർക്കടക മാസത്തിൽ നടത്താറുണ്ട്. രാമായണം എന്നാൽ രാമന്റെ യാത്ര എന്നാണ് അർത്ഥം. വാത്മീകി രചിച്ച രാമായണത്തേക്കാൾ, മലയാളികൾക്ക് പരിചിതം എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ്. അധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്റെ കഥയാണ്.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ടുവന്ദിച്ചാണ് വായന ആരംഭിക്കേണ്ടത്. രാമായണം പാരായണം ചെയ്യുന്നതിലൂടെ കോടി ജന്മങ്ങളുടെ പുണ്യം നേടാൻ കഴിയുമെന്നാണ് വിശ്വാസം. കൂടാതെ, രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കർക്കടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി കാര്യങ്ങൾ ഉണ്ട്. സൂര്യൻ ദക്ഷിണായനത്തിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് പ്രധാന ഉദ്ദേശം. കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം മുഴുവനും വായിച്ച് തീർക്കേണ്ടതാണ്.

Also Read: പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസ്: രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്

shortlink

Related Articles

Post Your Comments


Back to top button