Latest NewsNewsIndia

കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്‌റ്റേഷനിൽ

ലഖ്നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി പെൺകുട്ടി. 19 വയസുകാരിയായ പെൺകുട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം. കാമുകനൊപ്പമാണ് പെൺകുട്ടി പരാതി നൽകാൻ വേണ്ടി പോലീസ് സ്‌റ്റേഷനിലെത്തിയത്.

Read Also: കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും

തന്നെ മർദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തിയ ശേഷം വിട്ടയച്ചുവെന്നാണ് വിവരം. കാമുകനുമായി പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് കണ്ട പിതാവ് പെൺകുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയെ നിരീക്ഷിക്കണമെന്ന് വീട്ടുകാർക്ക് ഇയാൾ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായാണ് പെൺകുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പിതാവിനെതിരെ പരാതി നൽകിയത്.

Read Also: കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button